ലഹരിക്കെതിരെ ഒരു ഗോൾ
കരുനാഗപ്പള്ളി: ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് കരുനാഗപ്പള്ളി പോലീസും ജോൺ ഓഫ് കെന്നഡി സ്കൂളും സംയുക്തമായിലഹരിക്കെതിരെ ഒരു ഗോൾ പരിപാടി സംഘടിപ്പിച്ചു.കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എസ് ബി പ്രവീൺ ഉദ്ഘാടനം ചെയ്തു.ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച്ഓരോ കുട്ടികളും തൂഫാൻ വാര്യർ ആ യി മാറുന്നതിന്റെ ഭാഗമായിട്ടും രാസലഹരി എന്ന മഹാവിപത്തിനെ നിർമാർജനം ചെയ്തുതങ്ങളുടെ ലക്ഷ്യംസാധ്യമാക്കുന്നതിനായി വളർന്ന് വരുന്ന യുവത്വം മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എഎസ്ഐ പ്രദീപ് എസ് സി പി ഓ ഹാഷിം, രാഖി, അംജിൽ, സ്കൂൾ മാനേജർ മായ ശ്രീകുമാർ, ഹെഡ്മിസ്ട്രസ് മീര സിറിൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷിഹാസ് ഇബ്രാഹിം, ജ്യോതിഗംഗ എന്നിവർ പങ്കെടുത്തു.


